NEWS

വലിയകൂനമ്പായിക്കുളം

അമ്മേ ശരണം ദേവീ ശരണം

About Us
ക്ഷേത്ര ഐതീഹ്യം.

“ദാരുകാസുര നിഗ്രഹത്തിനുശേഷം അതിനായി അവതരിച്ച ദേവി ശിവസന്നിധിയിയിൽ എത്തിയപ്പോൾ ഭഗവാൻ ഇപ്രകാരം അനുഗ്രഹിച്ചു. സമസ്ത ലോകരുടെയും മൃഗീയവാസനകളെ ബലിയായി സ്വീകരിച്ച് ഭദ്രം ദാനം ചെയ്യുന്ന നിന്നെ ഭദ്രകാളി എന്നു വിളിക്കും. നിന്നെ പൂജിക്കന്നവർക്ക് മംഗളം ഭവിക്കും. ഭൂതപ്രേതാദികൾ നിന്‍റെ നാമം കേൾക്കുമ്പോൾ ഓടിപ്പോകും. അങ്ങനെ ദേവി ലോക നന്മയ്ക്കായി ഭൂമിയിലെ വിവിധ സ്ഥലങ്ങളിലെത്തി. അവ കാളീക്ഷേത്രങ്ങളായി. അതിലൊന്നാണ് നമ്മുടെ ക്ഷേത്രവും.”

തുടരാം...

ക്ഷിണകേരളത്തിലെ അറിയപ്പെടുന്നതും ചരിത്രപ്രാധാന്യമുള്ളതുമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വലിയ കൂനമ്പായിക്കുളം ഭദ്രകാളിക്ഷേത്രം. കൊല്ലം പട്ടണത്തിന്‍റെ വളർച്ചയിൽ സാക്ഷിയായി ഈ ക്ഷേത്രമുണ്ടായിരുന്നു. പല രൂപങ്ങളിൽ പല പേരുകളിൽ... കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കി.മീ. വടക്കുകിഴക്കായി വടക്കേവിളയിൽ വടക്കോട്ട് ദർശനമായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 65 കി.മീ. അകലെയാണ് ഈ ക്ഷേത്രം. തച്ചുശാസ്ത്ര വിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും മേൽക്കൂരയില്ലാത്തതുമായ ശ്രീകോവിൽ 16-04-2000 ൽ പഞ്ചലോഹനിർമ്മിതമായ പ്രതിഷ്ഠ നടത്തി പുനഃനിർമ്മിക്കപ്പെട്ടു. ഇവിടെ ദേവിയോടൊപ്പം മഹാഗണപതിയും ബ്രഹ്മരക്ഷസ്സും യോഗീശ്വരനും കണ്ഠാകർണ്ണനും വീരഭദ്രനും പിന്നെ യക്ഷിയമ്മയും കുടികൊള്ളുന്നു. നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങളെ മാറ്റിയും മംഗല്യതടസ്സങ്ങൾ നീക്കിയും വാണരുളുന്നു. ആൽമരങ്ങളും പനകളും ആറാട്ടുകുളവും വിദ്യാലയങ്ങളുമെല്ലാം ക്ഷേത്രത്തിന്‍റെ ആത്മീയാന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ശ്രീ നാരായണഗുരുവിന്‍റെ ചൈതന്യമുള്ള ഗുരുമന്ദിരവും ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ഒരു പ്രധാന പൂജയാണ് എല്ലാ ചൊവ്വാഴ്ചയും രാവിലെ 10ന് നടത്തുന്ന കാര്യസിദ്ധി പൂജ. തുടർച്ചയായി 21ആഴ്ച മുടങ്ങാതെ വ്രതശുദ്ധിയോടെ പൂജ നടത്തിയാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവം കുംഭമാസത്തിലെ ഭരണി നാളിലാണ്. ഭരണിക്ക് പത്ത് നാൾ മുമ്പെ കൊടിയേറി തോറ്റം പാട്ട് നടത്തുന്നു. പറയ്ക്കെഴുന്നള്ളത്ത്, പള്ളിവേട്ട എന്നിവയും; കൊടിയേറിയശേഷം ആദ്യ വെള്ളിയാഴ്ച പുതു മൺകലങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന ചന്ദ്രപ്പൊങ്കലും പ്രധാന ചടങ്ങുകളാണ്. ഉത്സവകാലത്ത് സമർപ്പിക്കുന്ന വട്ടിപ്പടുക്ക ദേവിക്ക് ഇഷ്ടവഴിപാടാണ്. എല്ലാ വെള്ളിഴായ്ച്ചയും ഉച്ചക്ക് 11 മണിക്ക് നടക്കുന്ന വടക്കു പുറത്തു ഗുരുതി പൂജ നടത്തിയാൽ ശത്രുദോഷ മുക്തി വരുമെന്നാണ് വിശ്വാസം.

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് നട അടയ്ക്കുന്ന സമയത്തിന് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

പൂജ സമയങ്ങൾ

  • രാവിലെ 5 ന്   :   നടതുറപ്പ്
  • 5:10 ന്   :   നിര്‍മ്മാല്യദര്‍ശനം
  • 6:00 ന്   :   ഗണപതിഹോമം
  • 10:30 ന്   :   ഉഷപൂജ
  • 11:00 ന്   :   നട അടപ്പ്
  • വൈകിട്ട് 5 ന്   :   നടതുറപ്പ്
  • 6:20 ന്   :   ദീപാരാധന
  • 7:30 ന്   :   അത്താഴപൂജ
  • രാത്രി  8:00  ന്   :   നട അടപ്പ്

പ്രധാന വഴിപാടുകൾ

ഓം കൂനമ്പായിക്കുളത്തമ്മേ ശരണം.

കാര്യസിദ്ധി പൂജ

ചൊവ്വാഴ്ച രാവിലെ 10 ന് കാര്യസിദ്ധി പൂജ, അന്നദാനം.

വടക്കുപുറത്തു ഗുരുതി

എല്ലാ വെള്ളിയാഴ്‌ചയും രാവിലെ 11 മുതൽ

കഷായ കലശം

മലയാള മാസം അവസാന ചൊവ്വ രാവിലെ 11 ന്.

കൂസ്മാണ്ഡ ഗുരുതി

എല്ലാ വെള്ളിയാഴ്‌ചയും രാവിലെ 10:30 മുതൽ

പ്രധാന നിവേദ്യങ്ങള്‍

ഓം ശ്രീ മഹാദേവ്യൈ നമഃ

സാരസ്വതഘൃതം

പൂയം നക്ഷത്രദിനം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ചു ശുദ്ധമായി ധന്വന്തരിമൂര്‍ത്തിയെ നമസ്കരിച്ച ശേഷം ശേഖരിക്കുന്ന ദിവ്യഔഷധങ്ങലായ ബ്രഹ്മി, മുക്കുറ്റി, തിരുതാളി, പൂവാംകുറുന്നല്‍ തുടങ്ങി മറ്റനേകം പച്ചമരുന്നുകളും, രോഗമില്ലാത്തതും തള്ളയുടെ നിറത്തോടുകൂടിയ കുട്ടിയുള്ള പശുവിന്‍റെ നറുംപാലും, നെയ്യും, സ്വര്‍ണ്ണവും ചേര്‍ത്ത് വ്രതശുദ്ധിയോടുകൂടി അതിവിശിഷ്ടമായി തയ്യാര്‍ചെയ്യുന്ന സാരസ്വതഘൃതം പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. വിശേഷിച്ചും വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് ഓര്‍മ്മശക്തി, ബുദ്ധിശക്തി, ഓജസ്, തേജസ്‌ ഇവ വര്‍ദ്ധിപ്പിക്കാനും രക്ഷോബാധ, വിഷബാധ എന്നിവ നീങ്ങാനും വളരെ ഫലപ്രധമാണ്. പ്രഭാതത്തില്‍ കുളിച്ച് ശുദ്ധമായി വ്രതശുദ്ധിയോടുകൂടി സേവിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഉപയോഗക്രമം :-

കുട്ടികള്‍ക്ക് എട്ട് തുള്ളിവീതവും മുതിര്‍ന്നവര്‍ക്ക് 16 തുള്ളി വീതവും സേവിക്കാം. നാവിൽ തൊട്ടുകൊടുത്തോ ആഹാരത്തിൽ ചേർത്തോ ഇത് ഉപയോഗിക്കാവുന്നതാണ്.

വട്ടി പടുക്ക

പൂർവ്വാചാര പ്രകാരമുള്ള വഴിപാടാണ് വട്ടി പടുക്ക. സ്വഭവനങ്ങളിൽ നിന്നും സ്ത്രീകൾ വ്രതശുദ്ധിയോട് കൂടി തയ്യാറാക്കി കൊണ്ടു വരുന്ന പടുക്ക അമ്മയ്ക്ക് നേരിട്ട് നിവേദ്യമായി നൽകുന്ന വളരെ അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് കൂനമ്പായിക്കുളം ക്ഷേത്രം. അട, ഗണപതിയൊരുക്ക്, എണ്ണ, ചന്ദനത്തിരി, കരിക്ക്, കർപ്പൂരം മറ്റ് ഫലവർഗ്ഗങ്ങൾ എന്നിവ അടങ്ങിയതാണ് പടുക്ക. പുതിയ വട്ടിയിലാണ് പടുക്ക ദേവിയ്ക്ക് സമർപ്പിക്കേണ്ടത്. യാതൊരു കാരണവശാലും കടകളിൽ നിന്നും വാങ്ങിയും പ്ലാസ്റ്റിക് പാത്രങ്ങളിലോ വട്ടി പടുക്ക സമർപ്പിക്കുവാൻ പാടുള്ളതല്ല.

ചന്ദ്രപ്പൊങ്കൽ

കുംഭ ഭരണി മഹോത്സവത്തിനു കൊടിയേറിയ ശേഷം ആദ്യ വെള്ളിയാഴ്ച ജാതിമത ഭേദമന്യേ പതിനായിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പുതുമൺ കലങ്ങളിൽ കൂനമ്പായിക്കുളത്തമ്മയ്ക്ക് ചന്ദ്രപ്പൊങ്കൽ നിവേദ്യം അർപ്പിക്കുന്ന സന്ധ്യാവേളയിൽ നടക്കുന്ന ആചാരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ആചാരമെന്ന നിലയിൽ പ്രശസ്തി നേടിയ ചന്ദ്രപ്പൊങ്കാല ക്ഷേത്രത്തിനും ചുറ്റുമുള്ള പത്തു കിലോമീറ്റർ ഒരു യാഗശാലയാക്കി മാറ്റുന്നു. ഈ മഹത്കർമ്മത്തിൽ വ്രതശുദ്ധിയോടെ പങ്കുകൊണ്ടു അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരായി തീരുവാൻ പ്രാർത്ഥിക്കുന്നു.

പ്രധാന വിശേഷങ്ങൾ

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു..

തിരുവുത്സവം

എല്ലാ വർഷവും കുംഭ മാസത്തിലെ ഭരണി നാളിൽ ഉത്സവം നടത്തുന്നു. കഠിനമായ കുംഭച്ചൂടിൽ മെയ്യും മനവും മറന്ന് ഭക്തകോടികൾ ആഘോഷിക്കുന്നതാണ് കൂനമ്പായിക്കുളത്തമ്മയുടെ കുംഭ ഭരണി മഹോത്സവം. മഹോത്സവത്തിനു കൊടിയേറുന്ന നാൾമുതൽ നാലു കരക്കാരും കാപ്പ് കെട്ടി വ്രതമിരിക്കണമെന്നാണ് ഐതിഹ്യം. പറയ്‌ക്കെഴുന്നള്ളത്, പള്ളിവേട്ട എന്നിവയും ഭരണിയോട് അനുബന്ധിച്ചു നടത്തുന്നു. മിഥുനമാസം പുണർതം പ്രതിഷ്ഠദിനം, വൃശ്ചികം 1 മുതൽ ധനു 11 വരെ മണ്ഡല മഹോത്സവം, മേടം 1 ന് വിഷുകണി ദർശനം, കന്നി മാസ ആയില്യം നാഗപ്രതിഷ്ഠയക്ക് പ്രത്യേക പൂജകൾ, നവരാത്രി പൂജവെയ്പ്പും നടത്തിവരുന്നു.

അന്നദാനം

ദാനധർമ്മങ്ങളിൽ സർവ്വപ്രധാനം അന്നദാനത്തിനാണ് (പ്രസാദം ഊട്ട്). കൊടുക്കുന്നവനും കഴിക്കുന്നവനും ഒരുപോലെ ശ്രേയസ്സ് കൈവരുന്നു. പ്രസാദം കഴിക്കുന്നതുകൊണ്ടുള്ള പുണ്യം തൽക്കാലം വിശപ്പടക്കൽ മാത്രമല്ല, യജ്ഞശിഷ്ടമായ നിവേദ്യമാണ് കഴിക്കുന്നത്. സകല ദുരിതങ്ങൾക്കും കാരണമായ ജന്മാന്തര കർമ്മദോഷങ്ങൾ നീങ്ങിക്കിട്ടാനുള്ള ഭഗവത് അനുഗ്രഹം അങ്ങനെ കിട്ടും. അന്നദാനത്തിൽ പങ്കാളിയാകാൻ അരി, നാളീകേരം, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ സമർപ്പിച്ചു ദേവിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്ന് ദേവീ നാമത്തിൽ അറിയിച്ചുകൊള്ളുന്നു.

തിരുമുൻപിൽ പറ സമര്‍പ്പണം

ആദിപരാകശക്തിയായ വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ദേവി വടക്കോട്ട്‌ ദർശനമരുളി ശാന്ത സ്വരൂപിണിയും അനുഗ്രഹ വർഷിണിയും ആയി അമരുന്ന കൂനമ്പായിക്കുളത്തമ്മയുടെ സ്വർണ്ണകൊടിമര ചുവട്ടിൽ ഉത്സവനാളുകളിൽ പറ സമർപ്പിക്കുന്നത് ഏറെ ഫലസിദ്ധി നൽകുന്നു. ഭക്തജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ തിരുമുൻപിൽ പറ സമർപ്പണത്തിന് നെൽപ്പറ(സർവ്വ ഐശ്വര്യം, യശസ്സ്), അവൽപ്പറ (ദാരിദ്ര്യ ശമനം), ചെറുപയർപറ (സന്താന സൗഭാഗ്യം), നാണയപ്പറ (ധന സമൃദ്ധി), മഞ്ഞൾപ്പറ (മംഗല്യ സൗഭാഗ്യം, ദീർഘ സുമംഗലി സൗഭാഗ്യം) എന്നിവ നിറപറയായി സമർപ്പിക്കാവുന്നതാണ്.

വലിയ ഗുരുതി

ദക്ഷിണ കേരളത്തിൽ ആദ്യമായി വടക്കും പുറത്തു ഗുരുതി (പന്ത്രണ്ട് പാത്രം ഗുരുതി) ഭദ്രകാളിയമ്മക്ക് സമർപ്പിച്ചത് വലിയ കൂനമ്പായിക്കുളത്തമ്മയുടെ തിരുസന്നിധിയിലാണ്. കുംഭ ഭരണി ദിവസം രാത്രിയിൽ നടക്കുന്ന വടക്കു പുറത്തു കുരുതിയിൽ ശത്രുദോഷം അകലുവാനും ബാധ ഉപദ്രവങ്ങൾ അകലുന്നതിനും സർവോപരി വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളിയമ്മയുടെ അനുഗ്രഹത്തിന് വളരെ ഉത്തമമാണ്. വടക്കും പുറത്തു വലിയ കുരുതി പൂജയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് പ്രസാദമായി കൂനമ്പായിക്കുളത്തമ്മയുടെ രൂപം ആലേഖനം ചെയ്‌ത ലോക്കറ്റ് പൂജിച്ചു നൽകുന്നു.

ക്ഷേത്രാചാര വിവരങ്ങള്‍

  • എല്ലാ ചൊവ്വാഴ്ചയും രാവിലെ 10:00 ന് കാര്യസിദ്ധി പൂജയും അന്നദാനവും
  • എല്ലാ ശനിയാഴ്ചയും വൈകിട്ട് 5:30 ന് നീരാഞ്ജന വിളക്ക്
  • എല്ലാ ഞായറാഴ്ചയും വൈകിട്ട് 4:20 ന് രാഹുപൂജ (നാരങ്ങാവിളക്ക്)
  • എല്ലാ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ അന്നദാനം
  • എല്ലാ ചൊവ്വാഴ്ചകളിലും മലയാളമാസം ഒന്നാം തീയതിയും രാവിലെ 6 ന് സമൂഹ ഗണപതിഹോമം വൈകുന്നേരം 6 ന് ഭഗവതിസേവ
  • മലയാളമാസം ആദ്യഅവസാന ഞായറാഴ്ചകളിൽ വ്രതം
  • മലയാളമാസം അവസാന ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കഷായ കലശാഭിഷേകം
  • മലയാളമാസം രണ്ടാം ഞായറാഴ്ച രാവിലെ 9:30 മുതൽ നവഗ്രഹശാന്തിഹോമവും ശനിദോഷനിവാരണ പൂജയും
  • മലയാളമാസം അവസാന വെള്ളിയാഴ്ച രാവിലെ 10 ന് കുബേരലക്ഷ്മിപൂജ (ദേവീപ്രീതി പൂജ)
  • ആയില്യം നക്ഷത്രത്തിൽ രാവിലെ 8:30 ന് സർപ്പപൂജ
  • എല്ലാ മലയാള മാസം തിരുവാതിര നാളിൽ സമൂഹ മൃതുഞ്ജയ ഹോമം
  • സർവൈശ്വര്യത്തിനായി ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും പട്ടും മണിയും സമർപ്പിക്കാവുന്നതാണ്
  • എല്ലാവർഷവും വൃശ്ചികമാസത്തിൽ സഹസ്രകലശാഭിഷേകം
  • എല്ലാദിവസവും രാവിലെ 7:30 മുതൽ കഞ്ഞിസദ്യ

ക്ഷേത്ര ഗാലറി

ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions