ഐതീഹ്യം

ക്ഷേത്രത്തിൽ ഇന്ന്

സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും

 

പൂജാ സമയം

സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും

 

ക്ഷേത്ര ഐതീഹ്യം

ദാരുകനെന്ന അസുരനെ നിഗ്രഹിക്കുവാനാണ് ഭദ്രകാളി ശിവനിൽ നിന്നും രൂപം കൊണ്ടത്.ദാരികനിഗ്രഹത്തിനു ശേഷം ഭദ്രകാളി ശിവസന്നിധിയിലെത്തി.ശിവൻ ഭദ്രകാളിയെ ഇപ്രകാരം അ നുഗ്രഹിച്ചു സമസ്ത ലോകരുടെയും മൃഗീയവാസനകളെ ബലിയായി സ്വീകരിച്ച് ഭദ്രം ദാനം ചെയ്യുന്ന നിന്നെ ഭദ്രകാളി എന്നു വിളിക്കും.നിന്നെ പൂജിക്കന്നവർക്ക് മംഗളം ഭവിക്കും.ഭൂതപ്രേതാദികൾ നിൻറെ നാമം കേൾക്കുമ്പോൾ ഓടിപ്പോകും.അങ്ങനെ ദേവി ലോക നന്മയ്ക്കായി ഭൂമിയിെല വിവിധ സ്ഥലങ്ങളിലെത്തി.അവ കാളീക്ഷേത്രങ്ങളായി.അതിലൊന്നാണ് ഈ ക്ഷേത്രവും. ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻറെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു.ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു.ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു. വടക്കൻ കൊല്ലത്തെ(കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു.വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി.അവിടെ പാണ്ഡ്യരാജാവ് തൻറെ ഭാര്യയുടെ ചിലംബ് പാലകൻ മോഷ്ടിച്ചുവെന്ന് വരുത്തിത്തീർത്തു.അങ്ങനെ മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചു. തൻറെ ഭർത്താവിനെ കൊന്നതിന് പ്രതികാരമായി രാജാവിനെയും രാജ്യത്തെയും ദേവി നശിപ്പിക്കുന്നു. തുടർന്നുണ്ടായ ഭക്തിനിർഭരമായ സംഭവങ്ങൾക്കു ശേഷം അവസാനം കൊടുങ്ങല്ലൂരിൽ കുടിയിരുന്ന് ദേവിയുടെ അവതാരം പൂർത്തിയാക്കി. ഭക്തനും രാജസേവകനുമായ ഒരു കാരണവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി ഭജനമിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തി ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു.ആണ്ടുകാലങ്ങളിൽ ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടീൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയും നടത്തി വരുന്നു. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം കുടികൊളളുന്ന കൂനമ്പായിക്കുളം ക്ഷേത്രം വിശാലമായ മണൽപ്പരപ്പിൽ നാടിന് ഐശ്വര്യവും ശാന്തിയും നൽകി നിലകൊള്ളുന്നു.

കൂനമ്പായിക്കുളം പദോൽപത്തി

കൂനമ്പായിക്കുളത്തെ ദേവീസാന്നിദ്ധ്യത്തിന് നൂററാണ്ടുകൾ പഴക്കമുണ്ട്.ചേരൻമാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം.പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് പനങ്കാവ് ക്ഷേത്രം എന്നറിയപ്പെട്ടു.വേണാട്ടു രാജാക്കൻമാരുടെ ഭരദേവതയായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലം പട്ടണത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്.ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി.1681ലെ ഡച്ചാക്രമണത്തോടെ ഈ ക്ഷേത്രവും തകർന്നു പോയി.എങ്ങനെയോ കടലിൻറെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു.അന്ന് കാവിനു മുമ്പിൽ വിശാലമായ ഒരു കുളമുണ്ടായിരുന്നു. കൂരമ്പ എന്നും അറിയപ്പെട്ടിരുന്ന ഭദ്രകാളിയുടെ ഈ കാവ് അങ്ങനെ കൂരമ്പക്കാവ്കുളം എന്ന് വിളിക്കപ്പെട്ടു.കാലാന്തരത്തിൽ കൂരമ്പക്കാവ് കുളം എന്നത് കൂനമ്പക്കാവ് കുളം എന്നും പിന്നീട് കൂനമ്പായിക്കുളം ആയി മാറി എന്നും കരുതുന്നു.കൊല്ലത്തെ കൂനമ്പായിക്കുളവും കൊടുങ്ങല്ലൂരിലെ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവും പണികഴിക്കപ്പെട്ടത് ഏതാണ്ട് ഒരേ കാലത്താണ്.കേരളത്തിൻറെ സാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു.ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ.