NEWS

വലിയകൂനമ്പായിക്കുളം

അമ്മേ ശരണം ദേവീ ശരണം

About Us
ക്ഷേത്ര ഐതീഹ്യം.

“ദാരുകാസുര നിഗ്രഹത്തിനുശേഷം അതിനായി അവതരിച്ച ദേവി ശിവസന്നിധിയിയിൽ എത്തിയപ്പോൾ ഭഗവാൻ ഇപ്രകാരം അനുഗ്രഹിച്ചു. സമസ്ത ലോകരുടെയും മൃഗീയവാസനകളെ ബലിയായി സ്വീകരിച്ച് ഭദ്രം ദാനം ചെയ്യുന്ന നിന്നെ ഭദ്രകാളി എന്നു വിളിക്കും. നിന്നെ പൂജിക്കന്നവർക്ക് മംഗളം ഭവിക്കും. ഭൂതപ്രേതാദികൾ നിൻ്റെ നാമം കേൾക്കുമ്പോൾ ഓടിപ്പോകും. അങ്ങനെ ദേവി ലോക നന്മയ്ക്കായി ഭൂമിയിലെ വിവിധ സ്ഥലങ്ങളിലെത്തി. അവ കാളീക്ഷേത്രങ്ങളായി. അതിലൊന്നാണ് നമ്മുടെ ക്ഷേത്രവും.”

തുടരാം...

ക്ഷിണകേരളത്തിലെ അറിയപ്പെടുന്നതും ചരിത്രപ്രാധാന്യമുള്ളതുമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വലിയ കൂനമ്പായിക്കുളം ഭദ്രകാളിക്ഷേത്രം. കൊല്ലം പട്ടണത്തിന്‍റെ വളർച്ചയിൽ സാക്ഷിയായി ഈ ക്ഷേത്രമുണ്ടായിരുന്നു. പല രൂപങ്ങളിൽ പല പേരുകളിൽ... കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കി.മീ. വടക്കുകിഴക്കായി വടക്കേവിളയിൽ വടക്കോട്ട് ദർശനമായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 65 കി.മീ. അകലെയാണ് ഈ ക്ഷേത്രം. തച്ചുശാസ്ത്ര വിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും മേൽക്കൂരയില്ലാത്തതുമായ ശ്രീകോവിൽ 16-04-2000 ൽ പഞ്ചലോഹനിർമ്മിതമായ പ്രതിഷ്ഠ നടത്തി പുനഃനിർമ്മിക്കപ്പെട്ടു. ഇവിടെ ദേവിയോടൊപ്പം മഹാഗണപതിയും ബ്രഹ്മരക്ഷസ്സും യോഗീശ്വരനും കണ്ഠാകർണ്ണനും വീരഭദ്രനും പിന്നെ യക്ഷിയമ്മയും കുടികൊള്ളുന്നു. നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങളെ മാറ്റിയും മംഗല്യതടസ്സങ്ങൾ നീക്കിയും വാണരുളുന്നു. ആൽമരങ്ങളും പനകളും ആറാട്ടുകുളവും വിദ്യാലയങ്ങളുമെല്ലാം ക്ഷേത്രത്തിന്‍റെ ആത്മീയാന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ശ്രീ നാരായണഗുരുവിന്‍റെ ചൈതന്യമുള്ള ഗുരുമന്ദിരവും ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ഒരു പ്രധാന പൂജയാണ് എല്ലാ ചൊവ്വാഴ്ചയും രാവിലെ 10ന് നടത്തുന്ന കാര്യസിദ്ധി പൂജ. തുടർച്ചയായി 21ആഴ്ച മുടങ്ങാതെ വ്രതശുദ്ധിയോടെ പൂജ നടത്തിയാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവം കുംഭമാസത്തിലെ ഭരണി നാളിലാണ്. ഭരണിക്ക് പത്ത് നാൾ മുമ്പെ കൊടിയേറി തോറ്റം പാട്ട് നടത്തുന്നു. പറയ്ക്കെഴുന്നള്ളത്ത്, പള്ളിവേട്ട എന്നിവയും; കൊടിയേറിയശേഷം ആദ്യ വെള്ളിയാഴ്ച പുതു മൺകലങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന ചന്ദ്രപ്പൊങ്കലും പ്രധാന ചടങ്ങുകളാണ്. ഉത്സവകാലത്ത് സമർപ്പിക്കുന്ന വട്ടിപ്പടുക്ക ദേവിക്ക് ഇഷ്ടവഴിപാടാണ്.

പ്രധാന വഴിപാടുകൾ

ഓം കൂനമ്പായിക്കുളത്തമ്മേ ശരണം.

കാര്യസിദ്ധി പൂജ

ചൊവ്വാഴ്ച രാവിലെ 10 ന് കാര്യസിദ്ധി പൂജ, അന്നദാനം.

വടക്കുപുറത്തു ഗുരുതി

എല്ലാ വെള്ളിയാഴ്‌ചയും രാവിലെ 11 മുതൽ

കഷായ കലശം

മലയാള മാസം അവസാന ചൊവ്വ രാവിലെ 11 ന്.

കൂസ്മാണ്ഡ ഗുരുതി

എല്ലാ വെള്ളിയാഴ്‌ചയും രാവിലെ 10:30 മുതൽ

ചന്ദ്രപ്പൊങ്കൽ

കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ചു വൈകുന്നേരം 6 ന് ചന്ദ്രപ്പൊങ്കാൽ അനുഷ്‌ഠിക്കുന്നു.

  • ആയിരക്കണക്കിനു സ്ത്രീജനങ്ങൾ വലിയ കൂനമ്പായിക്കുളത്തമ്മയ്ക്കു പൊങ്കാല അർപ്പിക്കുന്നു.
  • പത്തു ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചാണു പൊങ്കാല നിവേദിക്കുന്നത്.
  • ഉത്സവത്തോടനുബന്ധിച്ചു എല്ലാദിവസവും രാവിലെ 11:30 നു അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
  • ശിവരാത്രിയോടനുബന്ധിച്ചു ദേവിക്കായി പ്രേത്യേക അനുഷ്‌ഠാനങ്ങൾ ഉണ്ടായിരിക്കും.

ക്ഷേത്ര ഗാലറി

ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

പ്രധാന വിശേഷങ്ങൾ

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു..

മംഗല്യ നിധി

നിർധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനു വേണ്ടി ക്ഷേത്ര ട്രസ്റ്റ്‌ രൂപീകരിച്ചിരിക്കുന്ന പദ്ധതിയാണ് മംഗല്യനിധി .മംഗല്യനിധിയിലേക്ക് ഉദാരമായി സംഭാവന നൽകി ഈ പുണ്യ കർമ്മത്തിൽ പങ്കാളികളാകണമെന്ന് ഉമാമഹേശ്വരന്മാരുടെ നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.

തിരുവുത്സവം

തിരുവുത്സവത്തിൽ ഭാഗവത സപ്താഹം, മിഥുനമാസം പുണർതം പ്രതിഷ്ഠദിനം, വൃശ്ചികം 1 മുതൽ ധനു 11 വരെ മണ്ഡല മഹോത്സവം, മേടം 1 ന് വിഷുകണി ദർശനം, കന്നി മാസ ആയില്യം നാഗപ്രതിഷ്ഠയക്ക് പ്രത്യേക പൂജകൾ, നവരാത്രിയോടനുബന്ധിച്ച് പൂജവെയ്പ്പും വിപുലമായ രീതിയിൽ ആഘോഷപൂർവം നടത്തിവരുന്നു.

തിരു ആറാട്ട്

ദ്രവ്യകലശത്തോടെ ആരംഭിച്ച് കുംഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടെ കൂടി 8 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ നടത്തിവരുന്നത്. ആറാട്ടു ദിവസം ഉച്ചയ്ക്ക് ഭക്ത ജനങ്ങൾക്കായി കഞ്ഞിവിഴ്ത്ത് ഉണ്ടായിരിക്കും. അത് പ്രസാദമായി സേവിക്കുന്നവർക്ക് ഉദര രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും.

അന്നദാനം

ദാനധർമ്മങ്ങളിൽ പ്രധാനമാണ് അന്നദാനം. രോഗശാന്തിക്കും ദാരിദ്ര്യശമനത്തിനും. എല്ലാ തിരുവാതിരയും നടതുറപ്പുത്സവത്തിനു പതിവായും അന്നദാനം നടത്തപ്പെടുന്നു. തിരുവാതിര നാളിൽ ക്ഷേത്രദർശനത്തിനുള്ളവർ അന്നദാനത്തിൽ പങ്കെടുത്തേമടങ്ങാറുള്ളൂ. തിരുവാതിര ഊട്ടും അന്നദാനവും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.