സംഭാവന

മംഗല്യനിധി സമർപ്പണം

നിർധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനു വേണ്ടി ക്ഷേത്ര ട്രസ്റ്റ്‌ രൂപീകരിച്ചിരിക്കുന്ന പദ്ധതിയാണ് മംഗല്യനിധി .മംഗല്യനിധിയിലേക്ക് ഉദാരമായി സംഭാവന നൽകി ഈ പുണ്യ കർമ്മത്തിൽ പങ്കാളികളാകണമെന്ന് ഉമാമഹേശ്വരന്മാരുടെ നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.

അന്നദാനം

ദാനധർമ്മങ്ങളിൽ പ്രധാനമാണ് അന്നദാനം.രോഗശാന്തിക്കും ദാരിദ്ര്യശമനത്തിനും പ്രധാനമാണ് അന്നദാനം.എല്ലാ മാസവും തിരുവാതിര നാളിലും നടതുറപ്പുത്സവത്തിനു പതിവായും അന്നദാനം നടത്തപ്പെടുന്നു.അന്നദാനത്തിനുള്ള സംഭാവനകൾ ഓണ്‍ലൈൻ വഴി സമർപ്പിക്കാവുന്നതാണ്.തിരുവാതിര നാളിൽ ക്ഷേത്ര ദർശനത്തിനെത്തുന്നവർ അന്നദാനത്തിൽ പങ്കെടുത്തേ മടങ്ങാറുള്ളൂ.തിരുവാതിര ഊട്ടും അന്നദാനവും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.