ക്ഷേത്ര ഐതീഹ്യം

ദാരുകനെന്ന അസുരനെ നിഗ്രഹിക്കുവാനാണ് ഭദ്രകാളി ശിവനിൽ നിന്നും രൂപം കൊണ്ടത്.ദാരികനിഗ്രഹത്തിനു ശേഷം ഭദ്രകാളി ശിവസന്നിധിയിലെത്തി.ശിവൻ ഭദ്രകാളിയെ ഇപ്രകാരം അ നുഗ്രഹിച്ചു സമസ്ത ലോകരുടെയും മൃഗീയവാസനകളെ ബലിയായി സ്വീകരിച്ച് ഭദ്രം ദാനം ചെയ്യുന്ന നിന്നെ ഭദ്രകാളി എന്നു വിളിക്കും.നിന്നെ പൂജിക്കന്നവർക്ക് മംഗളം ഭവിക്കും.ഭൂതപ്രേതാദികൾ നിൻറെ നാമം കേൾക്കുമ്പോൾ ഓടിപ്പോകും.അങ്ങനെ ദേവി ലോക നന്മയ്ക്കായി ഭൂമിയിെല വിവിധ സ്ഥലങ്ങളിലെത്തി.അവ കാളീക്ഷേത്രങ്ങളായി.അതിലൊന്നാണ് ഈ ക്ഷേത്രവും. ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻറെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു.ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു.ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു. വടക്കൻ കൊല്ലത്തെ(കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു.വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി.

കൂടുതൽ വായനയ്ക്ക്

പൂജാ സമയം

സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും

കൂടുതൽ വായനയ്ക്ക്

വഴിപാടുകൾ

  1. എലാ ചൊവ്വാഴ്ചയും രാവിലെ 9.30 ന് കാര്യസിദ്ധി പൂജയും അന്നദാനവും.
  2. എലാ ശനിയാഴ്ചയും വൈകിട്ട് 5.30 ന് നീരാന്ജനവിളക്ക്.
  3. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.20 ന് രാഹുപൂജ

കൂടുതൽ വായനയ്ക്ക്

ക്ഷേത്രത്തിൽ ഇന്ന്

സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും

കൂടുതൽ വായനയ്ക്ക് 

 ഗാലറി